0 Comments

ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ പോലും, കോൺഗ്രസിനാവുന്നില്ലന്ന വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേമത്ത് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാണ്. യു.ഡി.എഫ് വോട്ടുകള്‍ ഒലിച്ചു പോയത് തടയാന്‍ അണകെട്ടി നിര്‍ത്തുന്നത് നല്ലതാണ്. അവസര വാദികള്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകും.

കോ- ലീ – ബി സഖ്യം മുല്ലപ്പള്ളി അടച്ചാലും കോണ്‍ഗ്രസില്‍ അടയാത്ത ഒരു അധ്യായമാണെന്നും കാനം വിമര്‍ശിച്ചു. ദുർബല വിഭാഗങ്ങൾക്ക് ഇടത് സർക്കാർ നൽകിയ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അവർക്ക് ഗുണകരമായതിനാൽ വരും കാലങ്ങളിലും എൽ.ഡി.എഫ് സർക്കാർ ഇത് തുടരുമെന്നും കാനം പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!