0 Comments

ഉത്തരാഖണ്ഡിൽ ട്രെയിൻ പുറകോട്ടോടി. ഡൽഹി – ഉത്തരാഖണ്ഡ് പൂർണഗിരി ജൻശതാബ്ദി എക്സ്പ്രസാണ് നിയന്ത്രണം വിട്ട് പിറകോട്ട് ഓടിയത്. പിറകോ​ട്ടോടിയ ട്രെയിന്‍ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്​റ്റേഷനിലെത്തിയതോടെയാണ്​​ നിര്‍ത്താന്‍ കഴിഞ്ഞത്​. സാ​ങ്കേതിക പ്രശ്​നമാണ്​ കാരണമെന്നാണ്​ പ്രാഥമിക വിവരം.

ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത്​ ഒഴിവാക്കാന്‍ ലോക്കോ പൈലറ്റ്​ വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്​ടപ്പെട്ട് പിറകോട്ട് സഞ്ചരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് 35 കിലോമീറ്റർ പിറകോട്ട് ട്രെയിൻ ഓടിയിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!