0 Comments

കൊച്ചി: കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു ( 71). പോസ്റ്റ് കൊവിഡ് ചികിത്സയിലായിരുന്നു ഇദ്ദേഹം.1977 മുതൽ 84 വരെ കോട്ടയം ജില്ല പാർലമെൻറ് അംഗമായിരുന്നു. കേരള കോൺഗ്രസിൽ നിന്നും പുറത്ത് വന്ന്, ഐ.ഫ്.ഡി.പി എന്ന പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.

പിന്നീട് പി.സി തോമസ് പാർട്ടി വിട്ടപ്പോൾ, ഇടത് മുന്നണയിൽത്തന്നെ തുടരുകയായിരുന്നു. 2016ൽ കടുത്തുരുത്തിയിൽ ഇടത് പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു അന്ത്യം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *