0 Comments

ജോസ് കെ.മാണിക്ക് വേണ്ടി പാലായുടെ വികസനം തടഞ്ഞ് വച്ചതായി മാണി സി കാപ്പൻ.ജോസിന് പാലാ സീറ്റ് നല്‍കാന്‍ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് തന്നെ അറിയിച്ചത്. അപ്പോള്‍ മുന്നണി വിടാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നതാണ്.

തീരുമാനം നീട്ടികൊണ്ട് പോയത് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററാണെന്നും കാപ്പന്‍ പറഞ്ഞു. പാലാക്കാർ ജോസിന് എതിരാണന്നും, പണം ഒഴുക്കി വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് ജനം തള്ളിക്കളയുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *