0 Comments

അങ്കമാലി: പട്ടാപ്പകൽ കാർ മോഷണത്തിന് ശ്രമിച്ച കള്ളനെ ഹൈവേ പോലീസ് പിടികൂടി. പൂതൻ വല്ലി ചാലിൽ ഫസൽ (31) പിടിയിലായത്. അങ്കമാലി ടൗണിലായിരുന്നു സംഭവം. താക്കോൽ കാറിൽ നിന്നും ഊരാതെ ഉടമ കടയിൽ കയറിയപ്പോഴായിരുന്നു മോഷണശ്രമം.കാർ മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടമ, ബഹളം വച്ചത് അത് വഴി പോയ ഹൈവേ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പോലീസ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിറകെ പിന്തുടർന്ന് ഓടി, തുടർന്ന് ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *