0 Comments

നേമം: കേരളത്തിൻ്റെ ഭരണചക്രം പിടിക്കാൻ കെ.മുരളീധരന് അർഹതയുണ്ടന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ. നേമം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ആവേശം സൂചിപ്പിക്കുന്നത് അതാണന്നും വി.എം സുധീരൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലായിരുന്നു വി.എം സുധീരൻ്റെ അഭിപ്രായം.

നേമത്ത് ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടന്ന് രാഹുൽ ഗാന്ധി കേരള നേതാക്കൾക്ക് സൂചന നൽകിയിരുന്നു. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാവാതെ, യു.ഡി.എഫ് ഭരണം വരികയും, നേമത്ത് ജയിക്കുകയും ചെയ്താൽ മുരളീധരൻ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!