0 Comments

ചെന്നെ: ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനെതിരെ പൊട്ടിത്തെറിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി.ശശികലയുടെ കാലിൽ മേശക്കടിയിലൂടെ ഇഴഞ്ഞ് പോയാണ് പളനി സ്വാമി മുഖ്യമന്ത്രിയായതെന്ന പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇഴയാൻ താൻ, പല്ലിയോ പാറ്റയോ ആണെന്ന മറുപടിയാണ് പളനി സ്വാമി, എം.കെ സ്റ്റാലിന് നൽകിയത്.

മുൻപും പരസ്പര വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് മുഖ്യമന്ത്രി കടുപ്പിച്ച വർത്തമാനവുമായി നേരിട്ട് വരുന്നത്. മുഖ്യമന്ത്രിയാകാനുള്ള നിരാശയാണ് സ്റ്റാലിനെന്ന് പറഞ്ഞ പളനി സ്വാമി, ഒരു കർഷകൻ മുഖ്യമന്ത്രിയായത് ഇഷ്ടപ്പെടാത്തതാണ് ഇതിന് കാരണമെന്നും തുറന്നടിച്ചു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *