0 Comments

പ്രചാരണ രംഗം കൊഴുപ്പിക്കാനായി 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശ്ശേരിയിൽ എത്താനിരിക്കെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയില്ലാതെ ബിജെപി. നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിൽ മൂന്നിടത്തെ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയതിലാണ് തലശ്ശേരിയും ഉൾപ്പെട്ടത്. തലശ്ശേരിയിലെ ബിജെപിയെ സംബന്ധിച്ച് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല എന്നതും തിരിച്ചടിയായി.

അതെ സമയം സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവകരമാണെന്ന് ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി പ്രതികരിച്ചു. വീഴ്ച വന്നയിടങ്ങളില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഒന്നായ തലശ്ശേരി. മണ്ഡലത്തില്‍ വിജയ പ്രതീക്ഷ വെച്ചിരുന്ന ബിജെപി ജില്ലാ പ്രസിഡന്‍റിനെ തന്നെയാണ് തലശ്ശേരിയില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി.കെ.സജീവന്‍ നേടിയത് 22,125 വോട്ടുകളാണ്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!