0 Comments

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി എം.പി തിങ്കളാഴ്ച ആലപ്പുഴയില്‍. തുടർന്ന് രാഹുൽ മൂന്നു കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

വൈകുന്നേരം നാലുമണിക്ക് അരൂരില്‍ നിന്നും രാഹുലിനെ സ്വീകരിക്കും. റോഡ് മാര്‍ഗ്ഗം നാഷണല്‍ ഹൈവേക്ക് സമീപം വയലാര്‍ കവലയില്‍ അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലം നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികള്‍ വൈകുന്നേരം 5 മണിക്ക് കൊമ്മാടി ബൈപ്പാസിന് സമീപം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. 6 മണിക്ക് കായംകുളം, ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റികള്‍ ചേപ്പാട് ജംഗ്ഷനില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളത്തിലും പ്രസംഗിക്കും.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!