0 Comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാട്ടാക്കട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ നാമനിർദേശ പത്രിക അപൂർണമെന്നു റിപ്പോർട്ട്. വോട്ടർ പട്ടികയിൽ പേര് ചേർത്തതിന്റെ വിവരങ്ങൾ പത്രികയിൽ ഉള്പെടുത്തിയിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി കൃഷ്ണദാസിനെ അറിയിച്ചു. തുടർന്ന് വിവരം കൈമാറാൻ കൃഷ്ണദാസിന് നാളെ വരെ സമയം അനുവദിച്ചിട്ടുണ്ട്.

തലശേരിയിൽ നിന്നും കാട്ടാക്കടയിലേക്ക് കൃഷ്ണദാസിന്റെ പേര് മാറ്റിയിരുന്നു. ഇതിന്റെ വിവരങ്ങൾ ഉൾപെടുത്താൻ വേണ്ടിയാണ് സമയം അനുവദിച്ചത്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *