0 Comments

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴ് മരണങ്ങള്‍ കൂടി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. 367 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 277 പേർ  രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,609 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 584 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *