0 Comments

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ വിവിധസ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് എട്ട് സ്ഥാനാര്‍ത്ഥികള്‍ 14 പത്രികകളും ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി 164 സ്ഥാനാര്‍ത്ഥികള്‍ 235 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. കൊണ്ടോട്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമ നിര്‍ദേശ പത്രികയില്‍ മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മണിക്ക് അന്തിമ തീരുമാനമെടുക്കും.

ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ആറ് സ്ഥാനാര്‍ത്ഥികയാണ് പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 136 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!