0 Comments

തീരമേഖലയിൽ വ്യാപകമായി മത്സ്യ ബന്ധന സാമഗ്രികൾ മോഷ്ട്ടിച്ച സംഘം പിടിയിൽ.ആലപ്പുഴ പാതിരാപ്പളി സ്വദേശി ബിജു , കൊറ്റംകുളങ്ങര സ്വദേശി ശ്യം ലാൽ ,കോമളപുരം സ്വദേശി ലിജോ ചാക്കേ എന്നിവരാണ് പിടിയിലായത്. ത്രക്കുന്നപ്പുഴ പോലീസിന്റേതാണ് നടപടി.കഴിഞ്ഞ രണ്ടുമാസക്കാലമായി മത്സ്യ ബന്ധന മേഖലകളിൽ നിന്നും വ്യാപകമായി ബോട്ട് എൻജിനുകളും ,  വല മണികളും മോഷണം നടത്തിവന്നിരുന്നവരാണ് മൂന്ന് പേരും.

നിരവധി ബോട്ട് എൻജിനുകളും 1000 കിലോയിലധികം വലമണികളുമാണ് മൂവർ സംഘം മോഷ്ടിച്ചത്.ഇതിനിടെ മത്സ്യ ബന്ധന വള്ളത്തിൽ ഉപയോഗിക്കുന്ന എൻജിൻ വിൽക്കാനായി ഒരാൾ വരുന്നുവെന്ന രഹസ്യ വിവരം മത്സ്യത്തൊഴിലാളിക്ക് ലഭിച്ചിരുന്നു. ഇതാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. ഇവർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!