0 Comments

ചെന്നൈ : മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ഡിപ്പാർട്മെന്‍റ് ഹെഡിനെതിരെ പീഡന ആരോപണവുമായി വിദ്യാര്‍ഥിനി. ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തിൽ യൂണിവേഴ്‌സിറ്റിയിലെ ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകിയിട്ടും എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് അവർ സ്വീകരിച്ചതെന്നും വിദ്യാര്‍ഥിനി ആരോപിക്കുന്നു.

സെമസ്റ്റർ പരീക്ഷ മാർക്കിലെ ചില പൊരുത്തക്കേടുകളെപ്പറ്റി സംസാരിക്കാനായി സഹപാഠികളായ നാല് ആൺകുട്ടികള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി എച്ച്ഒഡിയുടെ മുറിയിലെത്തിയത്. സെമസ്റ്റർ പരീക്ഷയിൽ ഇവരെ മനപൂര്‍വം തോൽപ്പിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്. പുനഃപരിശോധനയിൽ എല്ലാവരും ജയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായാണ് എച്ച്ഒഡിക്കരികിൽ എത്തിയത്.എന്നാൽ സംസാരിക്കുന്നതിനിടെ എച്ച്ഒഡി അരികിലെത്തി മോശമായി സ്പർശിച്ചു എന്നാണ് വിദ്യാര്‍ഥിനി ആരോപിക്കുന്നത്.

സ്പർശിക്കരുതെന്ന് കർശന ഭാഷയിൽ വിലക്കിയിട്ടും മൂന്ന് തവണയാണ് അയാൾ നെഞ്ചിൽ പിടിച്ച് തള്ളിയത്. ഇത് കണ്ട് തടയാനെത്തിയ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെയും ഇയാള്‍ തള്ളിയെന്നും വിദ്യാര്‍ഥിനി പറയുന്നു.എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിൽ പക്ഷാപാതപരമായ നിലപാടാണ് കമ്മിറ്റി സ്വീകരിച്ചതെന്നും വിദ്യാർഥിനി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *