0 Comments

മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 10 സ്ത്രീകളടക്കം 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു.ഇന്ന് രാവിലെ ഏഴുമണിയോടെ പുരാണി ഛവാനി മേഖലയിലാണ് അപകടമുണ്ടായത്.

മുറേണയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *