0 Comments

അഭിനയിച്ച ചിത്രമാണെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം താന്‍ ഇതുവരെ പൂർണമായി കണ്ടിട്ടില്ലെന്ന് നടന്‍ മോഹൻലാൽ.ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. അതൊരു സങ്കടകരമായ കാര്യമാണ്.ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

മോഹൻ ലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഒരുമിച്ചാണ് മാധ്യമങ്ങള കണ്ടത്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനു പുറമേ മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മരക്കാർ നേടിയിരുന്നു.പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മെയ് 13ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!