0 Comments

ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം ‘തലൈവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി കങ്കണ ആണ് വേഷമിടുന്നത്.

എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും ശശികലയായെത്തുന്നത് മലയാളി നടി ഷംന കാസിമുമാണ്. ഏപ്രിൽ 23 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ.ആർ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *