0 Comments

മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍.പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് ഞാന്‍ പറഞ്ഞത്.

അതില്‍ ഉറച്ച് നില്‍ക്കുന്നു. അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകും’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.ശബരിമലയുടെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നു പറഞ്ഞ സീതാറാം യച്ചൂരിയെയും പിണറായി വിജയനെയും കാനം രാജേന്ദ്രനെയും പരസ്യമായി തള്ളിപ്പറയാൻ കടകംപള്ളി തയാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *