0 Comments

ലഖ്നൗവിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡ് ബാധിച്ചു.ലഖ്നൗ സിവിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ നിതിൻ മിശ്രയാണ് രോഗബാധിതനായത്. രണ്ടു കുത്തിവെപ്പും പൂർത്തിയായശേഷം ഇതാദ്യമായാണ് ഒരാൾക്ക് രോഗം ബാധിക്കുന്നത്.

ഫെബ്രുവരി 15-നും മാർച്ച് 16-നുമാണ് മിശ്ര കോവാക്സിൻ കുത്തിവെപ്പെടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ പനിയും ചുമയും വന്നതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായ മിശ്ര വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!