0 Comments

ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്‍റൈനായുള്ള ഹോട്ടല്‍ റൂമുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 60 ഹോട്ടലുകളില്‍ നിലവില്‍ ഒഴിവുണ്ടെന്നും 85,000 പേര്‍ ഈ മാസം മാത്രം ബുക്കിങ് നടത്തിയതായും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു

ഖത്തറില്‍ ക്വാറന്‍റൈന് വേണ്ടിയുള്ള ഹോട്ടലുകള്‍ക്ക് ക്ഷാമം നേരിട്ടത് നേരത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ആവശ്യത്തിന് ഹോട്ടല്‍ റൂമുകള്‍ ലഭ്യമാണെന്നും ഈ മാസം മാത്രം ബുക്കിങിില്‍ വലിയ വര്‍ധനവുണ്ടായതായും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു.

നിലവില്‍ 60 ഹോട്ടലുകളില്‍ റൂമുകള്‍ ലഭ്യമാണ്. പുറമെ ഒന്നിലധികം പേര്‍ക്ക് റൂമുകള്‍ ഷെയര്‍ ചെയ്യാവുന്ന മെക്കനീസ് സംവിധാനത്തിലൂം ക്വാറന്‍റൈന്‍ സൌകര്യം ആവശ്യത്തിന് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *