0 Comments

കല്‍പറ്റയില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ ആര്‍ക്ക് മുന്‍തൂക്കമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ്. എം.വി. ശ്രേയാംസ്‌കുമാറും ടി. സിദ്ദിഖും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഇത്തവണ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എം. സുബീഷന്റെ പ്രതീക്ഷ. മുന്നണികള്‍ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ കൂടി ജില്ലയിലെത്തുന്നതോടെ കല്‍പറ്റയിലെ പോരാട്ടം തീപാറുന്നതാകും.

വൈകിതുടങ്ങിയെങ്കിലും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പമെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്. തോട്ടം മേഖലയും കോളനികളും കര്‍ഷകരും നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കാണാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *