0 Comments

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12.47 കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. 124,775,686 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 2,745,146 പേ​ർ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ത​രാ​യി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 100,694,899 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വേ​ൾ​ഡോ മീ​റ്റ​റും ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 472,602 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തേ സ​മ​യ​ത്ത് 9,969 പേ​ർ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.നി​ല​വി​ൽ 21,335,641 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ 91,302 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാൽപതിനായിരത്തിലധികം പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.1.60 ലക്ഷം പേർ മരിച്ചു. മൂന്നര ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

രോഗികളുടെ എണ്ണത്തിൽ അമേരിക്കയും, ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ 3,06,34,211 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മരണസംഖ്യ 5.56 ലക്ഷമായി ഉയർന്നു. എഴുപത് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *