0 Comments

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ്. നായരെ വിമര്‍ശിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിന് മറുപടിയുമായി കെ. മുരളീധരന്‍ എം.പി. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സി.പി.എം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ വീണ മത്സരിക്കുന്നത് ജയിക്കാനാണെന്നും, വീണയെ കുറിച്ചുള്ള പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ് നടത്തിയതെന്നും പ്രശാന്തിനെ പോലുള്ള ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും കെ. മുരളീധരന്‍ സൂചിപ്പിച്ചു.

പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓര്‍ക്കണം. ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. പ്രശാന്തിനെ ജൂനിയര്‍ ആയിട്ടാണ് അറിഞ്ഞിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ശുക്രന്‍ ഉദിച്ചപ്പോള്‍ പ്രശാന്ത് മേയറായി. മേയര്‍ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എം.എല്‍.എയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താന്‍ മാത്രം മതിയെന്ന നിലപാടാണിതെന്നും മുരളീധരന്‍ വ്യക്തമാക്കി.

നിലവിലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?. ഒരു ദുര്‍ബലയെ ആണ് മേയറാക്കിയതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ ആര്യക്ക് ആശംസ നേര്‍ന്നിരുന്നു. അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *