marriage
0 Comments

നാദാപുരം: മകളുടെ കല്യാണ ബന്ധം മുടക്കിയത് ചോദ്യം ചെയ്ത യുവാവിനെ അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.

ചെറ്റക്കണ്ടിയിലെ നടുവിലക്കണ്ടി സഹദ് ബന്ധുക്കളായ ഹാരിസ്, ശിഹാബ്, അജ്മല്‍ എന്നിവര്‍ക്കെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്. ചെറ്റക്കണ്ടിയിലെ കല്ലില്‍ നാസറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം നാസറിനെ അയല്‍വാസികളായ നാലുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെയിന്റിങ് തൊഴിലാളിയായ നാസര്‍ (43) നാദാപുരം താലൂക്കാശുപത്രിയില്‍ ചിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *