0 Comments

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയാണെന്നാണ് ഇഡി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം വെറും പ്രഹസനം ആയിരുന്നുവെന്നും, ആരോപണ വിധേയരായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായില്ലെന്നും, ഈ സാഹചര്യത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.

നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി ബി ഐയ്ക്ക് കൈമാറണമെന്നും ഇ ഡി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *