0 Comments

ഇടുക്കി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം എം മണി. നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരന്‍ നായരാണ്. എന്‍ എസ് എസിന്റെ നിലപാട് യു ഡി എഫിനെ സഹായിക്കാനാണെന്നും,സുകുമാരന്‍നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം എം മണി പറഞ്ഞു.

അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോഴുള്ളത്.

കോടതിയുടെ വിധി വന്നതിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും. സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കൂട്ടായ ആലോചനയ്ക്ക് ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും,അതുവരെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എം എം മണി പറഞ്ഞു.

ഇടുക്കിയില്‍ യു ഡി എഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന അഭിപ്രായ സര്‍വേകളെ മന്ത്രിമണി തളളി. ഇടുക്കിയില്‍ അഞ്ച് മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കും. തൊടുപുഴയില്‍ പി ജെ ജോസഫ് തോല്‍ക്കുമെന്നും മണി വ്യക്തമാക്കി.

എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തളളിയതിനു പിന്നില്‍ രമേശ് ചെന്നിത്തലയാണ്. ബി ജെ പിയുമായി അടുത്ത ബന്ധമാണ് രമേശ് ചെന്നിത്തലക്ക് ഉളളതെന്നും എം എം മണി കുറ്റപ്പെടുത്തി.അതേസമയം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ നേരത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിഡ്ഢിത്തരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!