0 Comments

ചെന്നൈ: കൂടുതല്‍ ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് ചെന്നൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍.
അപ്പാര്‍ട്ട്‌മെന്റുകളില്‍ പോയി കുത്തിവയ്പെടുക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

വൃദ്ധന്മാര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി, വാക്‌സിന്‍ നല്‍കി. ക്യൂവില്‍ നിന്ന് സമയം പാഴാക്കാതെ കുത്തിവയ്പെടുക്കുന്നതിനുള്ള ഒരു മികച്ച സംവിധാനമാണിതെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ മുറിയില്‍ ഒതുങ്ങിക്കൂടുകയായിരുന്നുവെന്നും തൊണ്ണൂറ്റിയഞ്ചുകാരനായ കൃഷ്ണ ജി റാവുവും ഭാര്യ ഗംഗയും പറഞ്ഞു.

നഴ്സുമാര്‍ അപ്പാര്‍ട്ട്മെന്റിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ഇതര രോഗസ്ഥര്‍ക്കും കുത്തിവയ്പെടുത്തു. എല്ലാവരെയും നിരീക്ഷിക്കാന്‍ ഒരു ഡോക്ടറും കൂടെയുണ്ടായിരുന്നു. 400 പേര്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൊവിഡ്‌വാക്സിന്‍ ലഭിച്ചു.

ഈ ആശയംനല്ലതാണ്, ഞങ്ങള്‍ പുറത്തു പോകേണ്ടതില്ല. അവര്‍ ഒരു ഡോക്ടറുമായി വരുന്നു.’-വാക്സിനേഷന്‍ ലഭിച്ച അദ്ധ്യാപികയായ റോളി ശര്‍മ പറഞ്ഞു.’തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്. ചെന്നൈയിലെ അഞ്ച് ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവയ്പ് നല്‍കിയിട്ടുള്ളത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!