0 Comments

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടയിലും നോട്ട് കടത്ത് നടന്നിട്ടുണ്ടെന്ന് മൊഴി. മുഖ്യമന്ത്രി നയിച്ച പ്രതിനിധി സംഘം ദുബായ് സന്ദര്‍ശിച്ച വേളയിലും കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് കറന്‍സി കടത്തിയതായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മൊഴി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടശേഷം സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ഹരികൃഷ്ണന്‍ ഫോണില്‍ വിളിച്ച് ഒരു പൊതി കൊണ്ടുപോകാന്‍ മറന്നതായി അറിയിച്ചു. ഇക്കാര്യം സ്വപ്നയെ അറിയിച്ചപ്പോള്‍ ശിവശങ്കര്‍ തന്നെ ഇതു കോണ്‍സുല്‍ ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും പൊതി പ്രോട്ടോകോള്‍ ഓഫിസില്‍നിന്നു കൈപ്പറ്റണമെന്നും പറഞ്ഞു.

സെക്രട്ടേറിയറ്റിലെ ഓഫിസില്‍വച്ച് ഹരികൃഷ്ണന്‍ തന്ന പൊതി കോണ്‍സുലേറ്റില്‍ തിരികെയെത്തി സ്‌കാന്‍ ചെയ്തപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. കോണ്‍സുലേറ്റിലുണ്ടായിരുന്ന ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ അഹമ്മദ് അല്‍ ദൗഖിയാണ് ഇതു ദുബായില്‍ എത്തിച്ചതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!