0 Comments

തിരുവനന്തപുരം: സി .പി .എം നേതാവ് കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനിയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച് 30ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.

ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയക്കുന്നത്.കഴിഞ്ഞ രണ്ട് തവണയും ഹാജരായിരുന്നില്ല. ഇത്തവണയും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയക്കുമെന്ന് കസ്റ്റംസ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈയില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.അതേസമയം സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും, ഫോണ്‍ വാങ്ങിയിട്ടില്ലെന്നുമായിരുന്നു വിനോദിനി മുമ്ബ് പ്രതികരിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *