0 Comments

ഛണ്ഡീഗഡ്: ഹരിയാനയിലെ പനീപത്തില്‍ മൂന്ന് മനുഷ്യ അസ്ഥികൂടങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.പാനീപത്തിലെ ശിവ് നഗറിലുള്ള വീട്ടില്‍ നിന്നാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയായിരുന്നു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

വീടിന്റെ നിലവിലെ ഉടമ അറ്റകുറ്റ പണികള്‍ക്കായി വീടിന്റെ തറ കുഴിച്ചതിനിടയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇയാള്‍ രണ്ടര വര്‍ഷമായി ഇതേ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഉടനെ വിവരം പൊലീസിനെ അറിയിച്ചിരുന്നു.

മൂന്ന് അസ്ഥികൂടങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാല്‍ മാത്രമേ ഇവയുടെ കാലപ്പഴക്കം വ്യക്തമാകൂയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ മൂന്ന് പേരെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടതാകാമെന്നാണ് കുരുതുന്നതെന്ന് പൊലീസ് പറയുന്നു.

രണ്ട് നിലയുള്ള വീടിന്റെ താഴത്തെ നിലയിലെ തറ കുഴിച്ചപ്പോഴാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിലവില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!