0 Comments

ഭോപ്പാല്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ ഞായറാഴ്ച്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നി നഗരങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.

ഈ നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ സമ്പൂര്‍ണ ലോക്ഡൗണായിരുന്നു. 400 ലധികം പേര്‍ക്കാണ് ഓരോ നഗരങ്ങളിലും പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്.

രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ‘മേര മാസ് മേര സുരക്ഷ’ എന്ന പേരിലാണ് പ്രചാരണം നടക്കുന്നത്. മാസ്‌ക് ധരിക്കുന്നത് വ്യാപനം കുറക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!