0 Comments

തിരുവനന്തപുരം:സംസ്ഥാനത്ത് ഇടത് തുടര്‍ഭരണം വന്നാല്‍ വലിയ ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.തുടര്‍ഭരണം ഉണ്ടായാല്‍ സംസ്ഥാനത്ത് അക്രമത്തിന്‍െ തേരോട്ടമുണ്ടാകുമെന്നും,പിണറായി സര്‍ക്കാര്‍ സര്‍വനാശം വിതയ്ക്കുമെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം,ശബരിമല വിഷയത്തിലെ മുഖ്യമന്ത്രി പിണറായി സര്‍ക്കാറിന്റെ നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും ആന്റണി പറഞ്ഞു. പിണറായി എത്ര മാറ്റിപറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു

അതേസമയം, എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത്, സംസ്ഥാനത്തെ കോണ്‍ഗ്രസ്-ബിജെപി ധാരണയുടെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും, കൂടിക്കാഴ്ച നടത്തുന്നതും കൂട്ടുണ്ടാക്കുന്നതും ആരെന്ന കാര്യം തെളിഞ്ഞതാണെന്നും ബിജെപി-കോണ്‍ഗ്രസ് കേരളതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണ് ഇത്. അപ്പോഴും അതേ വഴിയില്‍ ബിജെപിയും കോണ്‍ഗ്രസും ലീഗും നീങ്ങുന്നുവെന്നതാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് വര്‍ഗീയതയെയും മടിയിലിരുത്തി അധികാരം പിടിച്ചടക്കാമെന്നായിരുന്നു വ്യാമോഹിച്ചിരുന്നത്.

അത് തകര്‍ന്നടിയുന്നുവെന്ന് കാണുമ്പോഴുള്ള വെപ്രാളം ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കേരളതല യോജിപ്പുണ്ടാക്കുന്നത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *