P CGEORGE MLA
0 Comments

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് കത്തിക്കയറുന്നതിനിടയില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍പെടുന്ന ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ തന്റെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ് എം.എല്‍.എ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് മുനിസിപ്പാലിറ്റി പരിധിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിയത്.’

കഴിഞ്ഞദിവസം ഈരാറ്റുപേട്ട തീക്കോയ് പഞ്ചായത്തില്‍ പ്രചാരണത്തിന് എത്തിയ ജോര്‍ജിനെ പ്രസംഗിക്കാന്‍ അനുവദിക്കാതെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂവി വിളിച്ചിരുന്നു.

. ‘ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ലേ? ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയാല്‍ നീയൊക്കെ ജയിലില്‍ പോയി കിടക്കും, എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തത്. ഞാന്‍ ഈരാറ്റുപേട്ടയില്‍ ജനിച്ചുവളര്‍ന്നവനാടാ. നീയല്ല, ആര് തെറി പറഞ്ഞാലും ആര് കൂവിയാലും ഓടുന്നവനല്ല . നിന്നെയൊക്കെ വീട്ടില്‍ നിന്ന് കാര്‍ന്നോമ്മാര് ഇങ്ങനെയാണ് പഠിപ്പിച്ചുവിടുന്നതെന്ന് ഞാന്‍ ഇപ്പഴാ അറിഞ്ഞത്. കാര്‍ന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിനു വേണ്ടി ഞാന്‍ അള്ളാഹുവിനോട് ദുആ ചെയ്യാം,ഇത് പാകിസ്ഥാനിലെ കറാച്ചിയോ, ലാഹോറോ അല്ല. ചില പ്രത്യേക ആളുകളുടെ കൂവല് കണ്ട് ഓടാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യം ഉള്ളവര്‍ക്ക് തൊപ്പിയില്‍ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. പറയാനുള്ളത് നെഞ്ച് വിരിച്ചു പറയുമെന്ന് ‘ കൂവി വിളിച്ചവരോട് പി.സി. ജോര്‍ജും തിരിച്ചടിച്ചിരുന്നു.

‘ ഒരുപറ്റം ആളുകള്‍ വോട്ട് ചോദിക്കാനുള്ള അവകാശം നിഷേധിക്കുമ്‌ബോള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്ന വര്‍ഗ്ഗീയ ലഹളയിലേക്ക്, നാടിനെ തള്ളിവിടാന്‍ എനിക്കാവില്ല ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു.എനിക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുള്ളവരുടെ സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുകയാണ്.’ ജോര്‍ജ് പറഞ്ഞു .

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!