nda
0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക പുറത്തിറക്കി.വികസോന്മുമുഖമായ ആശയങ്ങളാണ് എന്‍ഡിഎ കേരളത്തിനായി മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി കേരളത്തില്‍ നടപ്പിലാക്കുകയാണ് അഞ്ച് വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമായും ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമമുണ്ടാക്കുമെന്ന് എന്‍. ഡി .എയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നുണ്ട്.

ബി .പി .എല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ ആറ് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലിനല്‍കും. കുടുംബത്തിന്റെ വരുമാനമാര്‍ഗമായ വ്യക്തികള്‍ അസുഖബാധിതരായാല്‍ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നല്‍കും. ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും എന്നിവയാണ് പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്ന മറ്റ് പ്രധാന വാഗ്ദ്ധാനങ്ങള്‍.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *