amit-shaA
0 Comments

കൊല്ലം: അമ്പലങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊല്ലം പുറ്റിങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ താമര വിരിയണമെന്നും അതിനായി ഇടത് വലത് മുന്നണികളെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രിക്ക് നേരെ രൂക്ഷവിമര്‍ശനത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗം. ‘താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലേ? സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് താങ്കളുടെ ഓഫിസില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നില്ലേ? കേസിലെ മുഖ്യ കുറ്റാരോപിതയെ താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ ചെലവില്‍ കൊണ്ടു പോയില്ലേ? മുഖ്യ കുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി ഇറങ്ങിയില്ലേ? എയര്‍പോര്‍ട്ടില്‍ പിടിച്ച സ്വര്‍ണം വിടുവാന്‍ താങ്കളുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായോ? ഇ ഡി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ ആക്രമണം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ നടപടിയെടുത്തില്ല. പൊലീസ് യൂണിഫോമില്‍ ശബരിമലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റിയില്ലേ. എന്നീ ചോദ്യങ്ങളായിരുന്നു മുഖ്യമന്ത്രിയാേട് ഉന്നയിച്ചത്. സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിക്കുന്നത് പിണറായിക്ക് ഇഷ്ടമല്ലെന്നും അമിത്ഷാ പറഞ്ഞു.

‘മോദിയ്‌ക്കൊപ്പം പുതിയ കേരളം ഉണ്ടാകണം. കമ്മ്യൂണിസ്റ്റുകളും, കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. കോണ്‍ഗ്രസ് വരുമ്പോള്‍ സോളാര്‍ അഴിമതി, കമ്മ്യൂണിസ്റ്റ് വരുമ്പോള്‍ ഡോളര്‍ അഴിമതി. ലോകം മുഴുവനും കമ്മ്യൂണിസം നശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലാതായി. മതേതര പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗുമായി കൂടുന്നു. ശിവസേനയുമായാണ് മഹാരാഷ്ട്രയിലെ സഖ്യം. ഇതുപോലൊരു പാര്‍ട്ടിയെ ഞാന്‍ കണ്ടിട്ടില്ല. മതിഭ്രമം ബാധിച്ച നേതൃത്വമാണ് കോണ്‍ഗ്രസിന്. രാഹുല്‍ ബാബ കേരളത്തില്‍ പിക്നികിനാണ് വരുന്നത്. കേരളത്തില്‍ സി.പി.എമ്മിനെതിരെ മത്സരിച്ചിട്ട് ബംഗാളില്‍ സി.പി.എമ്മുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. മോദിയുടെയും ഇ .ശ്രീധരന്റെയും നേതൃത്വത്തില്‍ ബിജെപിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ’- അമിത് ഷാ പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *