0 Comments

കോഴിക്കോട്: തലശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ വോട്ട് വേണ്ട എന്ന് ആരും പറയില്ലെന്നും പ്രത്യേക രാഷ്ട്രീയമില്ലാത്ത ധാരാളം ആളുകളുണ്ട്. അവര്‍ ഇഷ്ടമുളളയാള്‍ക്ക് വോട്ട് ചെയ്യും. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മകമായ സമീപനമാണ്. സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് വന്‍അഴിമതി നടത്തുന്നു. എല്‍.പി, യു.പി സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് നല്‍കേണ്ട അരി പിടിച്ചുവെച്ച് ഇപ്പോള്‍ വിതരണം ചെയ്യുകയാണ്. വിഷുവിന് നല്‍കേണ്ട കിറ്റ് ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പ് കണക്കാക്കിയാണ് നേരത്തെ കിറ്റ് വിതരണം നടത്തുന്നത്. എന്നാല്‍ മുന്‍പ് ഓണത്തിന് കൃത്യമായി കിറ്റ് നല്‍കിയതുമില്ല. ഏപ്രില്‍, മേയ് മാസങ്ങളിലെ പെന്‍ഷന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യുന്നു. ഇതും ഒരു പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇതിനെ കുറിച്ച് പരാതിപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!