0 Comments

ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ആദ്യം എഴുതിയ പോസ്റ്റിലെ എഡിറ്റ് ചെയ്ത ഭാഗമാണ് ചര്‍ച്ചയായിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്.

അതില്‍ നിന്ന് പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍ എന്ന ഭാഗം രണ്ടാമത്തെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് സന്യാസാര്‍ത്ഥികളെ എന്നാക്കി മാറ്റി. മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ആക്രമങ്ങള്‍ പ്രധാനമായും നടക്കുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *