0 Comments

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല കു​റ​യു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.05 രൂ​പ​യും ഡീ​സ​ലി​ന് 85.63 രൂ​പ​യു​മാ​യി. അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞതിനെ തുടർന്നാണ് ഇന്ത്യയിലും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയത്.

ഫെ​ബ്രു​വ​രി 27നാ​ണ് രാ​ജ്യ​ത്ത് അ​വ​സാ​ന​മാ​യി ഇ​ന്ധ​ന​വി​ല കൂ​ടി​യ​ത്. അ​തേ​സ​മ​യം, ആ​ഗോ​ള വി​പ​ണി​യി​ൽ 13 ദി​വ​സ​ത്തി​നി​ടെ ക്രൂ​ഡ് വി​ല 529 രൂ​പ കു​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ധ​ന വി​ല​യി​ൽ 39 പൈ​സ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ഒരു ലിറ്റർ പെട്രോളിന് ഇന്നലെ 92.81 രൂപയായിരുന്നു വില. ഡീസലിന് 87.38 രൂപയും.

Leave a Reply

Your email address will not be published. Required fields are marked *