0 Comments

ടൊവിനോ തോമസ് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം കള ഇന്ന് തിയേറ്ററുകളിൽ. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.  കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ ഏറെ ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു.

ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ എന്ന ടാഗ് ലൈനോടെ ഇറങ്ങിയ ട്രെയിലർ വയലന്‍സ് രംഗങ്ങളാല്‍ സമ്പന്നമാണ്. ഇതിനാല്‍ തന്നെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. രോഹിതും യദു പുഷ്പാകരനും ചേര്‍ന്നാണ് കളയുടെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് ലിവിങ്സ്റ്റണ്‍ മാത്യു. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ടോവിനോക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ജുവിസ് പ്രൊഡക്‌ഷന്‍സാണ് നിർമാണം.

സസ്പൻസ് നിലനിർത്തുന്ന ട്രെയിലറും വലിയ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്. സിനിമയുടെ ആക്ഷൻ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേരളത്തിന് പുറമേ, കാനഡയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് കാനഡ തിയേറ്റർ ലിസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *