0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലെഫ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് രാജ്യസഭ പാസാക്കി. പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്‌തെങ്കിലും രാജ്യസഭ ബില്ല് പാസാക്കുകയായിരുന്നു. നേരത്തെ ലോക് സഭയിലും ബില്ല് പാസാക്കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് മാര്‍ച്ച് 22 ന് ലോക്‌സഭ ബില്‍ പാസാക്കിയത്.

എക്സിക്യൂട്ടീവ് നടപടികള്‍ക്ക് മുന്‍പായി ലെഫ്റ്റന്റെ ഗവര്‍ണറുടെ അനുമതി ഡല്‍ഹി സര്‍ക്കാരിന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണിത്. ദേശീയ തലസ്ഥാനത്തെ ഔദ്യോഗിക കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ട അവ്യക്തത അവസാനിപ്പിക്കുന്നതിനാണ് ബില്‍ കൊണ്ടു വന്നതെന്നാണ് ബില്ലിനെക്കുറിച്ച് കേന്ദ്രം പറയുന്നത്.

ഡല്‍ഹി സർക്കാറിന്റെ  പ്രവർത്തനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലെ ആശയക്കുഴപ്പം തീർക്കാനാണ് ബില്ലെന്നും, ഇത്തരമൊരു ബിൽ അനിവാര്യമാണെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ദയവുചെയ്ത് ഇത് രാഷ്ട്രീയ ബില്ലാണെന്ന് പറയരുതന്നെും ഭരണകാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബില്‍ അപകടകരമാണെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!