0 Comments

മ​സ്ക്ക​റ്റ്: കോ​വി​ഡ് ബാ​ധി​ച്ച് ഒ​മാ​നി​ൽ മ​ല​യാ​ളി മ​രി​ച്ചു. തിരുവനന്തപുരം വര്‍ക്കല ഞെക്കാട് സ്വദേശി പ്രസന്ന ബാബു(60) ആണ് മരിച്ചത്. മുസന്ദം കസബ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ദിവസങ്ങളായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ശാ​രീ​രി​കാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും. ശ്വാസതടസ്സം മൂലം അഞ്ചു ദിവസം മുമ്പാണ് കസബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം കസബില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന 39-ാമ​ത്തെ മ​ല​യാ​ളി​യാ​ണ് പ്ര​സ​ന്ന​ബാ​ബു.

Leave a Reply

Your email address will not be published. Required fields are marked *