0 Comments

മുംബൈ: ടിആര്‍പി റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി‍‍വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുൻപ് നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. മൂ​ന്നു​മാ​സ​മാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും അ​ർ​ണ​ബി​നെ പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചു.

അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം ത​ള്ളി​യ ജ​സ്റ്റീ​സ് എ​സ്.​എ​സ്. ​ഷി​ൻ​ഡെ​യും ജ​സ്റ്റീ​സ് മ​നീ​ഷ് പി​തേ​ലും അ​ട​ങ്ങു​ന്ന ബെ​ഞ്ച് , കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യം മാ​ത്ര​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്റ്റ് എ​ന്ന വാ​ൾ ത​ല​യ്ക്കു​മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കേ​ണ്ട​തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

മുംബൈ പൊലീസ് സമർപ്പിച്ച എഫ്‌ഐ‌ആറും കുറ്റപത്രങ്ങളും മഹാരാഷ്ട്ര സർക്കാരിനെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് അര്‍ണബിനെ മനപ്പൂര്‍വ്വം ലക്ഷ്യം വച്ചുള്ളതാണെന്ന് അര്‍ണബിന്റെ അഭിഭാഷകൻ ചൊവ്വാഴ്‌ച കോടതിയില്‍ അറിയിച്ചിരുന്നു. മറ്റ് ചാനലുകളുടെ പേര് നല്‍കിയിട്ടും റിപ്പബ്ലിക് ടിവിയുടെ ജീവനക്കാരെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും കേസില്‍ റിപ്പബ്ലിക് ചാനലിന്റെ പങ്കിനെക്കുറിച്ച് മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്നും എആര്‍ജി ഔട്ട്ലിയര്‍ മീഡിയക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് മുണ്ടര്‍ഗി പറഞ്ഞു. നാല് മാസമായി മുംബൈ പൊലീസ് അന്വേഷണം നടത്തിയിട്ട് അര്‍ണബിനെതിരെയോ ചാനലിനെതിരയോ ഒരു തെളിവും കണ്ടെത്താനായില്ലെന്നും അശോക് കൂട്ടിച്ചേര്‍ത്തു.

അ​ർ‌​ണ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്നു എ​ന്നാ​ണു കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എആര്‍ജി ഒട്ട്ലിയറുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി അര്‍ണബിനെ അന്വേഷത്തിന്റെ ഭാഗമായി വിളിപ്പിക്കുകയാണെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഉത്തരവിട്ടത്. മുന്‍കൂട്ടി നോട്ടീസ് അയയ്‌ക്കാത്ത സാഹചര്യത്തില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു നോട്ടീസോ സമന്‍സോ ലഭിക്കുകയാണെങ്കില്‍ അര്‍ണബ് അന്വേഷണത്തിനോട് പൂര്‍ണമായി സഹകരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *