0 Comments

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ക​പ്പ​ൽ നീ​ക്കാ​ൻ ഈ​ജി​പ്തി​നെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക. ഈ​ജി​പ്ത് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ യു​എ​സ് നാ​വി​ക​സേ​ന വി​ദ​ഗ്ധ​രു​ടെ ഒ​രു സം​ഘ​ത്തെ ഉ​ട​ൻ അ​യ​ക്കു​മെ​ന്നും അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. ക​നാ​ൽ വീ​ണ്ടും തു​റ​ക്കാ​ൻ ഈ​ജി​പ്തി​നെ സ​ഹാ​യി​ക്കാ​ൻ താ​യ​റാ​ണ്. ത​ങ്ങ​ളു​ടെ ഈ​ജി​പ്ത് പ​ങ്കാ​ളി​ക​ളു​മാ​യി അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ങ്ങ​നെ മി​ക​ച്ച രീ​തി​യി​ൽ പി​ന്തു​ണ​യ്ക്കാ​മെ​ന്ന് ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്നും വൈ​റ്റ്ഹൗ​സ് വ​ക്താ​വ് ജെ​ൻ സാ​കി പ​റ​ഞ്ഞു.

അതേസമയം, സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെടുത്തി കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ നീക്കാൻ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. മണലും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുകയാണ്. കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം  15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലില്‍ വന്‍ ട്രാഫിക് ബ്ലോക്കാണ്. സമുദ്രപാതയില്‍. നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ്  റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!