0 Comments

പുണെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആറു വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1–1ന് ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പര വിജയികളെ നിർണയിക്കുന്ന നിർണായക മത്സരം ഞായറാഴ്ച ഇതേ വേദിയിൽ നടക്കും.

ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്, ഓപ്പണർ ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും ഒറ്റ റണ്ണിന് സെഞ്ചുറി നഷ്ടമായ ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സുമാണ് കരുത്തായത്. ഏകദിനത്തിലെ 11–ാം സെഞ്ചുറി സ്വന്തമാക്കിയ ബെയർസ്റ്റോ 112 പന്തിൽ 11 ഫോറും ഏഴു സിക്സറുകളും സഹിതം 124 റൺസെടുത്തു. തകർത്തടിച്ച സ്റ്റോക്സ് ആകട്ടെ, 52 പന്തിൽ നാലു ഫോറും 10 പടുകൂറ്റൻ സിക്സറുകളും സഹിതം 99 റൺസെടുത്തു. തുടർച്ചയായ ഓവറുകളിൽ സ്റ്റോക്സ്, ബെയർസ്റ്റോ, ജോസ് ബട്‍ലർ (0) എന്നിവർ പുറത്തായത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും അരങ്ങേറ്റ മത്സരം കളിക്കുന്ന ലിയാം ലിവിങ്സ്റ്റൺ (15 പന്തിൽ പുറത്താകാതെ 26), ഡേവിഡ് മലൻ (ഏഴു പന്തിൽ പുറത്താകാതെ 10) എന്നിവർ ചേർന്ന് അവർക്ക് വിജയവഴി തെളിച്ചു.

മത്സരത്തിലാകെ 20 സിക്സറുകൾ പറത്തിയ ഇംഗ്ലിഷ് താരങ്ങൾ, ഒരു ഏകദിന ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരെ കൂടുതൽ സിക്സറുകൾ നേടുന്ന ടീമെന്ന റെക്കോർഡിന് ഒപ്പമെത്തി. 2015ൽ മുംബൈയിൽ ഇന്ത്യയ്‌ക്കെതിരെ 20 സിക്സറുകൾ നേടിയ ദക്ഷിണാഫ്രിക്കയുടെ റെക്കോർഡിന് ഒപ്പമാണ് ഇംഗ്ലണ്ട്. 52 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത ഓപ്പണർ ജേസൺ റോയിയാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റൊരാൾ. രോഹിത് ശർമയുടെ മികച്ച ഫീൽഡിങ്ങിൽ റോയി റണ്ണൗട്ടായി. മുന്നിലുണ്ടായിരുന്ന റൺമല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണിങ് വിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജേസൺ റോയി – ജോണി ബെയർസ്റ്റോ സഖ്യമാണ് കരുത്തായത്. 99 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇവർ പടുത്തുയർത്തിയത് 110 റൺസ്

റോയി റണ്ണൗട്ടായതിനു പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ബെയർ‌സ്റ്റോ – സ്റ്റോക്സ് സഖ്യമാണ് മത്സരം പൂർണമായും ഇന്ത്യയിൽനിന്ന് അകറ്റിയത്. വെറും 117 പന്തിൽനിന്ന് 175 റൺസാണ് ഇരുവരും ചേർന്ന് സ്കോർ ബോർഡിലെത്തിച്ചത്. ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായതോടെ വെറും ഒരു റണ്ണിന് സെഞ്ചുറി നഷ്ടമായെങ്കിലും, ഇന്ത്യൻ ബോളിങ്ങിനെ വലിച്ചുകീറിയ ഇന്നിങ്സിനൊടുവിൽ 52 പന്തിൽ നാലു ഫോറും 10 സിക്സറും നേടിയാണ് സ്റ്റോക്സ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ബെയർസ്റ്റോ (112 പന്തിൽ 124), ക്യാപ്റ്റൻ ജോസ് ബട്‍ലർ (0) എന്നിവരെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ലിയാം ലിവിങ്സ്റ്റൺ (21 പന്തിൽ 27), ഡേവിഡ് മലൻ (23 പന്തിൽ 16) എന്നിവർ ചേർന്ന് ‘ചടങ്ങുകൾ’ പൂർത്തിയാക്കി.

നേരത്തെ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ്സ്കോററായ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ സ്കോര്‍ ഒന്‍പത് റണ്‍സെത്തി നില്‍ക്കെയാണ് റീസ് ടോപ്ലിക്ക് വിക്കറ്റ് നല്‍കി ധവാന്‍ മടങ്ങുന്നത്. അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ രോഹിതും മടങ്ങി. 25 റണ്‍സെടുത്ത രോഹിത് സാം കറന്‍റെ ബോളില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റായത്. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചും സമയോചിതമായ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങി നിര്‍ത്തി. 106 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറുമടക്കം ഇതിനിടെ രാഹുല്‍ തന്‍റെ അഞ്ചാം രാജ്യാന്തര സെഞ്ച്വറി പൂര്‍ത്തിയാക്കി. കോഹ്‍ലി 79 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 114 പന്തില്‍ 108 റണ്‍സാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *