0 Comments

മുംബൈ: രാജ്യത്തെ  ഏറ്റവും  വലിയ  വാണിജ്യ  വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സും, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ചെറുകിട, ലൈറ്റ് വാണിജ്യ വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മൂന്ന് വർഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് പുറമേ, ഈ പരസ്പര സഹകരണം ടാറ്റാ മോട്ടോഴ്സിന്റെ ബി എസ് 6 വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നതിനും സഹായിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺടാക്ട്ലെസ് ലെൻഡിങ് പ്ലാറ്റ്ഫോം സാങ്കേതികവിദ്യയിലൂടെ ഏകീകൃത രൂപത്തിലും, സുതാര്യമായും, കുറഞ്ഞ സമയപരിധിക്കുള്ളിലും വായ്പ അനുവദിക്കാൻ സാധിക്കും .

ടാറ്റാ മോട്ടോഴ്‌സിന്റെ വൈവിധ്യമാർന്ന ചെറുകിട, ഭാരം കുറഞ്ഞ വാണിജ്യ വാഹന നിര ഈ വിഭാഗത്തിൽ  വളരെയധികം വിജയിച്ചിട്ടുണ്ട് . എസ്‌ബി‌ഐയുമായുള്ള ഈ സഹകരണം ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് അനുസ്യൂതമായ   വായ്പ നേടുന്നതിനും എസ്‌ബി‌ഐയുടെ  സാങ്കേതികവിദ്യ നിറഞ്ഞ ഓഫറുകൾ ലഭ്യമാക്കുന്നതിനും സഹായിക്കും  . ഈ പങ്കാളിത്ത പ്രകാരമുള്ള  വായ്പകളിലൂടെ  ബിഎസ് 4 ബി എസ് 6 വാഹനങ്ങൾ തമ്മിൽ ഉള്ള ചെലവ് വ്യത്യാസം ലഘൂകരിക്കുന്നതിനും അതുവഴി ഡൗൺപെയ്മെന്റ്, ഇഎംഐ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *