0 Comments

ന്യൂ​ഡ​ൽ​ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. ചൊ​വ്വാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യേ​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി​ഭ​വ​ന്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ രാ​ഷ്ട്ര​പ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി​ഭ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രാ​ഷ്ട്ര​പ​തി​യെ ശ​നി​യാ​ഴ്ച എ​യിം​സി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ രാ​ഷ്ട്ര​പ​തി​ക്ക് ശ​സ്ത്ര​ക്രി​യ നി​ര്‍​ദേ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *