0 Comments

മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. ചെറു വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നീരജ് മാധവ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു നടൻ നീരജ് മാധവിന്റെ പിറന്നാൾ. ഇക്കുറി അച്ഛന്റെ കയ്യിലിരുന്ന് ആഘോഷങ്ങൾ കാണാൻ മകൾ കൂടിയുണ്ട്. ഫെബ്രുവരി മാസത്തിലാണ് നീരജിനും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്മണി പിറന്നത്.

കുഞ്ഞിനൊപ്പമുള്ള പിറന്നാൾ  മനസ്സിന് കുളിർമയേകുന്ന അനുഭവമാണെന്ന് നീരജ്. ആദ്യമായാണ് നീരജ് മകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം പുറത്തുകാട്ടിയിട്ടില്ല. ഇതേ കാര്യത്തിൽ നടൻ പൃഥ്വിരാജിനും ചില തീരുമാനങ്ങളുണ്ടായിരുന്നു. മകൾ അല്ലിയുടെ മുഖം വളരെ വൈകിയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നത്.

ഒരു പിതാവെന്ന നിലയിൽ ആദ്യ ജന്മദിനം. എന്തൊരു അവിശ്വസനീയമായ വികാരമാണ് അത് എന്നാണ് നീരജ് മാധവ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് നീരജ് മാധവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്. മെമറീസ് ആണ് നീരജ് മാധവിന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം.

Leave a Reply

Your email address will not be published. Required fields are marked *