0 Comments

തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയും ആണ് മരിച്ചത്. കുടുംബ പ്രശ്നമാണ് അക്രമത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയെ രാജൻ വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തി യ മക്കൾ ജയ്ദീപ് രാകേഷ് എന്നിവർക്കും വെട്ടേറ്റു. ഓമനയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഓമനയെയും പരിക്കേറ്റ മക്കളെയും ആശുപ ത്രിയിൽ കെണ്ടുപോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തെ വിറകു പുരയിൽ വച്ചാണ് രാജൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. ഇയാൾ കെഎസ്ആര്‍ടിസിയിൽ നിന്നും വിരമിച്ച ഡ്രൈവർ ആണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *