
തിരുവനന്തപുരം: പൊതു അവധി ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്റർ ഞായറും ഈ വർഷം സംസ്ഥാനത്തെ ട്രഷറികൾ പ്രവർത്തിക്കും. ഇത് സംബന്ധിച്ചുളള ട്രഷറി ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. പുതുക്കിയ ശമ്പളവും ആനുകുല്യങ്ങളും നല്കാനുള്ളതിനാലാണ് അവധി ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്.
ഏപ്രില്‍ മൂന്നാം തീയതിക്കുള്ളില്‍ തന്നെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യേണ്ടതിനാലാണ് അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കുന്നത്. അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്പന്‍സേറ്ററി അവധി അനുവദിക്കും. ഈസ്റ്ററായതിനാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.