0 Comments

കൊല്ലം: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകള്‍ പറയുന്നുവെന്ന് അല്‍മായ കമ്മിഷന്‍. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാനരഹിതവുമാണ്. മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണ്. നിരര്‍ഥക ന്യായീകരണങ്ങള്‍ക്കു പകരം മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും മാപ്പ് പറയണമെന്നും അല്‍മായ കമ്മിഷന്‍ ആവശ്യപ്പെട്ടു.

സർക്കാറിനെതിരായ ഇടയ ലേഖനത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ആഴക്കടൽ മത്സ്യബന്ധന കരാറില്‍ ആലപ്പുഴ ലത്തീൻ രൂപതയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ തീരദേശത്തിന്‍റെ ആശങ്ക പങ്കുവെച്ചത്.

തീരദേശം ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലടക്കം മത്സ്യബന്ധന കരാറിൽ എൽഡിഎഫിനെതിരെ വലിയ പ്രചാരണമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി, ആലപ്പുഴ  ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!